Service, sales and style by Naveen Kumar - Malayalam

Naveen Kumar M

സെയിൽസ് പ്രൊഫഷണലുകൾക്ക് കരിയർ വിജയത്തിന് ആവശ്യമായ ക്രമീകരണങ്ങളെക്കുറിച്ചും, RATER സ്കെയിൽ ഉപയോഗിച്ച് വിൽപ്പന മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങളെക്കുറിച്ചും ഈ കോഴ്‌സ് അറിവ് നൽകുന്നു. മാർക്കറ്റ് റിസേർച്ച്, കസ്റ്റമർ ഫീഡ്ബാക്ക്, എന്നിവയിലൊക്കെ ഈ വിദ്യ ഉപയോഗപ്രദമാണ്. ഇതിന്റെ അവസാനത്തോടെ, RATER സ്കെയിൽ രീതി ഫലപ്രദമായി പ്രയോഗിക്കാനും വിൽപ്പനയും ലാഭവും മെച്ചപ്പെടുത്താനും കഴിയും .

₹ 1299.00
Buy on call Cart

Course Highlights

3 Cs

ഉൽപ്പന്നങ്ങളുടെ വിൽപ്പനാനന്തര സേവനത്തിൽ പ്രാധാന്യം ഉൽപ്പന്നത്തിനാണെങ്കിൽ, സേവനങ്ങൾ അഥവാ സർവീസുകൾക്ക് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതും ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതുമാണ് കൂടുതൽ പ്രധാനം. മൂന്ന് Cs സർവീസ്, വിൽപ്പനയ്ക്ക് ശേഷം എങ്ങനെ പ്രയോഗിക്കാം എന്ന് പഠിച്ച് സെയിൽസ് ഇനിയും വർദ്ധിപ്പിക്കാം.

റേറ്റർ സ്കെയിൽ എന്നാൽ എന്ത്?

ഒരു പ്രത്യേക വിഷയത്തെയോ ഉൽപ്പന്നത്തെയോ കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങളോ മനോഭാവമോ അളക്കുന്നതിനും വിലയിരുത്തുന്നതിനും ഉപയോഗിക്കുന്ന ഒരു രീതിയാണ് റേറ്റർ സ്കെയിൽ ടെക്നിക്. വ്യക്തികളുടെ പ്രതികരണങ്ങൾ നിരീക്ഷിച്ച് ഒരു പ്രസ്താവനയുമായോ, ഇവിടെ സേവനങ്ങളോടോ അവർ എത്രമാത്രം യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നുവെന്ന് മനസിലാക്കാൻ റേറ്റിംഗ് സംവിധാനം വഴി സാധിക്കും. ഇത് മനസ്സിലാക്കി വിൽപ്പന വർധിപ്പിക്കാൻ തുടങ്ങാം.

സർവീസ് സെയിൽസ്- ഘട്ടങ്ങൾ

ബന്ധം കെട്ടിപ്പടുക്കുന്നതും ഉപഭോക്താവിന്റെ ആവശ്യങ്ങൾ തിരിച്ചറിയുന്നതും പോലുള്ള ആദ്യ ഘട്ടങ്ങൾ, വിൽപ്പന പൂർത്തിയാക്കുന്നതും ഫോളോ-അപ്പും വരെയുള്ള ഘട്ടങ്ങളും, എല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ കോഴ്‌സിലൂടെ പഠിക്കാം. ഏതൊരു സർവീസ്-അധിഷ്ഠിത ബിസിനസ്സിനും എല്ലാ ഘട്ടങ്ങളും ഒന്നിനൊന്ന് പ്രധാനമാണ്. സെയിൽസ് മെച്ചപ്പെടുത്താനും കസ്റ്റമർ ബേസ് വർദ്ധിപ്പിക്കാനും ഇത് മനസിലാക്കുന്നത് വഴി സാധിക്കും.

2 ഗോൾഡൻ അഫിർമേഷനുകൾ

മിക്കപ്പോഴും സെയിൽസ് പ്രൊഫഷണലുകളെ പിന്നിലേക്ക് വലിക്കുന്നത് അവരുടെ ഭയവും ആത്മവിശ്വാസമില്ലായ്‌മയും ആണ്. ഇവ മറികടന്ന് ഡീലുകൾ കൈകാര്യം ചെയ്യാനും സെയിൽസ് ലക്ഷ്യങ്ങൾ നേടാനും ശ്രദ്ധയും പ്രചോദനവും നൽകുന്ന രീതിയിലാണ് ഈ അഫിർമേഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെയിൽസ് സ്കില്ലുകൾ മെച്ചപ്പെടുത്താനും കരിയറിലും ബിസിനസിലും മികച്ച വിജയം നേടാനും ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ കോഴ്‌സ് ഉപകാരപ്പെടും.

സെയിൽസ്മാന്റെ 5 പ്രധാന ഉത്തരവാദിത്തങ്ങൾ

സെൽസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഏതൊരു സെയിൽസ്മാനും ചില അച്ചടക്കങ്ങളും ഉത്തരവാദിത്തങ്ങളും പാലിക്കേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ട 5 ഉത്തരവാദിത്തങ്ങൾ അറിയാം ഈ കോഴ്സിലൂടെ. ഇവ പൂർണമായും അറിഞ്ഞുകൊണ്ട് ജീവിതത്തിൽ പ്രാവർത്തികമാക്കാൻ സാധിച്ചാൽ സക്സസ് ഉറപ്പുവരുത്താം.

ടോപ് 3 സെയിൽസ് സ്കിൽസ്

ഒരു സെയിൽസ്മാന് ഏറ്റവും പ്രധാനപെട്ടതാണ് വില്പന നടത്താനുള്ള സ്കിൽസ്‌. അതുണ്ടെങ്കിൽ മാത്രമേ കരിയറിൽ നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിന് സാധിക്കു. സെയിൽസ്മാൻ തന്റെ ജീവിതത്തിൽ കൈക്കൊള്ളേണ്ടതായ ഏറ്റവും പ്രധാനപ്പെട്ട 3 സ്കിൽസ്‌ ഏതെന്നു വ്യക്തമാക്കുന്നു ഈ ക്ലാസ്.

സെയിൽസ് എങ്ങനെ പ്ലാൻ ചെയ്യാം?

വ്യക്തമായ പ്ലാനിംഗ് ഉണ്ടാകുമ്പോൾ പ്രശ്നങ്ങളെല്ലാം വഴിമാറുന്നു. ഒരു സെയിൽസ്മാനും പല സന്ദർഭങ്ങളിലും മികച്ചൊരു പ്ലാൻ ഉണ്ടായിരിക്കേണ്ടത് ഏറെ ആവിശ്യമാണ്. തന്റെ കൈവശമുള്ള പ്രൊഡൿറ്റോ സെർവീസോ വിൽക്കുമ്പോൾ എങ്ങനെ വ്യക്തമായ പ്ലാനിംഗ് തയ്യാറാക്കാമെന്നു പഠിക്കാം, പ്രാവർത്തികമാക്കാം.

Win-win സ്ട്രാറ്റജി

ഒരു സെയിൽസ് മികച്ച രീതിയിൽ നടക്കുന്നതോടെ അത് കസ്റ്റമർക്കും വിപ്പനക്കാരനും ഒരുപോലെ വിജയം സൃഷ്ടിക്കുന്നു. കച്ചവടത്തിൽ രണ്ടു കൂട്ടരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ഇടപാടുകൾ നടത്തുമ്പോൾ അതെങ്ങനെ സെയിൽസ്മാന്റെ കരിയറിൽ സക്സസ് സൃഷ്ടിക്കുമെന്ന് പഠിക്കാം ഈ കോഴ്‌സിലൂടെ.

Courses

  • How to sell your Services Effectively? View
  • Style & Substance of a Salesman View