How to sell your Services Effectively? RATER Scale Technique
Naveen Kumar M
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കി സേവനങ്ങൾ നൽകുന്ന മോഡൽ ആണ് റേറ്റർ സ്കെയിൽ .വില്പന മെച്ചപ്പെടുത്തി വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം എന്ന് നമുക്കിതിലൂടെ പഠിക്കാം.
ഉത്പന്നങ്ങളുടെ വിൽപ്പനാനന്തര സേവനത്തിൽ പ്രാധാന്യം ഉൽപ്പന്നത്തിനാണെങ്കിൽ, സേവനങ്ങൾക്ക് ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതും ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കുന്നതുമാണ് കൂടുതൽ പ്രാധാന്യം. മൂന്ന് Cs സർവീസ്, വിൽപ്പനയ്ക്ക് ശേഷം എങ്ങനെ പ്രയോഗിക്കാം എന്ന് പഠിച്ച് സെയിൽസ് ഇനിയും വർദ്ധിപ്പിക്കാം.വളരെ ഫലപ്രദമായ ഒരു മാർക്കറ്റിംഗ് സ്ട്രാറ്റജി എന്ന രീതിയിൽ ഇവ മൂന്നും ഒരു കൊമ്പേറ്റിറ്റീവ് എഡ്‌ജും ബിസിനസ്സിനു നൽകും.
റേറ്റർ സ്കെയിൽ എന്നാൽ എന്ത്?
ഒരു വിഷയത്തെയോ ഉൽപ്പന്നത്തെയോ കുറിച്ചുള്ള ആളുകളുടെ അഭിപ്രായങ്ങളോ മനോഭാവമോ വിലയിരുത്തുന്നതിന് ഉപയോഗിക്കുന്ന ഒരു രീതിയാണ് റേറ്റർ സ്കെയിൽ ടെക്നിക്. വ്യക്തികളുടെ പ്രതികരണങ്ങൾ നിരീക്ഷിച്ച് ഒരു പ്രസ്താവനയുമായോ, സേവനങ്ങളുമായോ അവർ എത്രമാത്രം യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നുവെന്ന് മനസ്സിലാക്കിയാൽ അതുവഴി വില്പന വർധിപ്പിക്കാൻ സാധിക്കും.
സർവീസ് സെയിൽസ്- ഘട്ടങ്ങൾ
ബന്ധം കെട്ടിപ്പടുക്കുന്നതും ഉപഭോക്താവിന്റെ ആവശ്യങ്ങൾ തിരിച്ചറിയുന്നതും പോലുള്ള ആദ്യ ഘട്ടങ്ങൾ, വിൽപ്പന പൂർത്തിയാക്കുന്നതും ഫോളോ-അപ്പും വരെയുള്ള ഘട്ടങ്ങളും, എല്ലാം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ കോഴ്‌സിലൂടെ പഠിക്കാം. ഏതൊരു സർവീസ്-അധിഷ്ഠിത ബിസിനസ്സിനും എല്ലാ ഘട്ടങ്ങളും ഒന്നിനൊന്ന് പ്രധാനമാണ്. സെയിൽസ് മെച്ചപ്പെടുത്താനും കസ്റ്റമർ ബേസ് വർദ്ധിപ്പിക്കാനും ഇത് മനസിലാക്കുന്നത് വഴി സാധിക്കും.
2 ഗോൾഡൻ അഫിർമേഷനുകൾ
മിക്കപ്പോഴും സെയിൽസ് പ്രൊഫഷണലുകളെ പിന്നിലേക്ക് വലിക്കുന്നത് അവരുടെ ഭയവും ആത്മവിശ്വാസമില്ലായ്‌മയും ആണ്. ഇവ മറികടന്ന് സെയിൽസ് ലക്ഷ്യങ്ങൾ നേടാൻ ശ്രദ്ധയും പ്രചോദനവും നൽകുന്ന രീതിയിലാണ് ഈ അഫിർമേഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സെയിൽസ് സ്കില്ലുകൾ മെച്ചപ്പെടുത്താനും കരിയറിലും ബിസിനസ്സിലും മികച്ച വിജയം നേടാനും ഈ കോഴ്‌സ് ഉപകാരപ്പെടും.
Naveen Kumar is a self-driven and passionate professional trainer and success coach; he has an experience over 15 years in the industry. He has done more than 2500 training sessions and impacted more than 2,00,000 people in his career. He had worked with both public and private sectors in the field of marketing, management, training and development, HR development, organizational development, student training, and psychology.